SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചേലേരി മണ്ഡലം എടക്കൈബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

 

ചേലേരി :- ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ ചേലേരി മണ്ഡലം എടക്കൈബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു. മുഴുവൻ കുട്ടികളെയും അവരുടെ വീടുകളിലെത്തിയാണ് അനുമോദിച്ചത്.

അനുമോദന പരിപാടി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശംശു കൂളിയാലിൽ അദ്ധ്യക്ഷത വഹിച്ചു.

 ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ , മുസ്ലീം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീർ ഹാജി എന്നിവർ പ്രസംഗിച്ചു.





Previous Post Next Post