മയ്യിൽ :- ജനകീയാസൂത്രണ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം മയ്യിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്നു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം പഞ്ചായത്തിലെ എല്ലാ ജനങ്ങളുടെതുമായി മാറുന്ന രീതികൾ ജനകീയ വിപ്ലവം വിപുലവും കാമ്പുറ്റത്തുമായി മാറുന്ന രീതിയിലാണ് സംഘാടനം.
രജത ജൂബിലി ആഘോഷങ്ങൾക്ക് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് 2 മണിക്ക് തുടക്കം കുറിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് മുമ്പേ ചടങ്ങ് അവസാനിപ്പിക്കുകയും മുഖ്യമന്ത്രി 4.30ന് നിർവഹിക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് എല്ലാവർക്കും വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കും. തദവസരത്തിൽ 1996 മുതലങ്ങോട്ട് മയ്യിൽ പഞ്ചായത്ത് പിന്നിട്ട വഴികളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിഡണ്ട് അവതരിപ്പിക്കും. ചടങ്ങിൽ വച്ച് മുൻ പ്രസിഡണ്ട്മാരായ ശ്രീമതി ടി. രുഗ്മിണി ടീച്ചർ (1995 - 2000) ശ്രീ. ടി.ഒ. നാരായണൻ ( 2000-2005) ശ്രീ. എ. ബാലകൃഷ്ണൻ( 2005- 2010) ശ്രീമതി എം. പത്മാവതി (2010-2015) ശ്രീ. പി. ബാലൻ ( 2015-2020)എന്നിവരെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പൊന്നാടയും രജത ജൂബിലി മൊമെന്റോയും നൽകി ആദരിക്കും.
സംഘാടകസമിതി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.കെ. റിഷ്ന അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ. എ.ടി. ചന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ശ്രീ. കെ.പി. ശശിധരൻ, എൻ.കെ. രാജൻ, കെ.സി. രാമചന്ദ്രൻ, സന്തോഷ്, രവി നമ്പ്രം വി.ഒ. പ്രഭാകരൻ, പി. കെ. വിജയൻ, കെ. ശ്രീധരൻ മാസ്റ്റർ, യു. ജനാർദ്ദനൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രവി മാണിക്കോത്ത്, വാർഡ് അംഗം എം. ഭരതൻ എന്നിവർ സംസാരിച്ചു സെക്രട്ടറി ശ്രീ ടി.പി. അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.