കൊളച്ചേരി :- കേരകർഷകർക്കുള്ള വളം സബ്സിഡി ഉത്തരവിറക്കാത്തതിനെതിരെ ബി.ജെ.പി.കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ചേർന്ന് പ്രതിഷേധിച്ചു. പ്രസിസണ്ട് പി.വി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ , ജനറൽ സിക്രട്ടറി പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു.
തെങ്ങിന് ജൈവവളം നല്കേണ്ട സമയമായ ജൂൺ മാസത്തിൽ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെട്ടിട്ടുള പല കർഷകരും സ്വന്തം നിലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വളം വാങ്ങിക്കഴിഞ്ഞെന്നും സബ്സിഡി അനുമതി ഇപ്പോൾ നല്കിയാലും ഗുണഭോക്താക്കൾക്ക് തുക മാസങ്ങൾക്കു ശേഷമേ ലഭിക്കുകയുള്ളൂ എന്നത് കൊണ്ട് ഫണ്ട് ഈ വിഷയത്തിൽ പ്രശ്നമല്ലെന്നും യോഗം വിലയിരുത്തി.
കൊളച്ചേരി പഞ്ചായത്ത് അധികൃതരുടെയും കൃഷി വകുപ്പിന്റെയും അനാസ്ഥയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
എത്രയും പെട്ടെന്ന് തന്നെ കേരകർഷകർക്ക് സബ്സിഡി അനുവദിച്ചുള്ള ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രതിനിധിസംഘം പഞ്ചായത്ത് സിക്രട്ടറി , കൃഷി ഓഫീസർ എന്നിവരോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
പി.വി.വേണു ഗോപൽ. ഇ. പി . ഗോപാലകൃഷ്ണൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നല്കി.