പിഎം കിസാന്‍ പദ്ധതി അടുത്തഘട്ട വിതരണം നാളെ; കര്‍ഷകര്‍ക്ക് 2000 രൂപ വീതം നേരിട്ട് അക്കൗണ്ടില്‍


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14ന് പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു അന്നും പരിപാടി.

പദ്ധതി മുഖേന രാജ്യത്തെ 9.75 കാര്‍ഷിക കുടുംബങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക.

Previous Post Next Post