കമ്പിൽ :-എസ്.കെ.എസ്.ബി.വി കമ്പിൽ റൈഞ്ച് 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഗൂഗിൾ മീറ്റ് മുഖാന്തരം സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് യോഗം സമസ്ത മുദരിബും കമ്പിൽ റൈഞ്ച് ജനറൽ സെക്രട്ടറിയുമായ ഇ.വി അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.റൈഞ്ച് പ്രസിഡണ്ട് സി.എച്ച് നസീർ ദാരിമി മുഖ്യപ്രഭാഷണം നടത്തി.അനസ് ദാരിമി പൊയ്യൂർ അധ്യക്ഷനായി.
2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഫലഹ് ഇ കമ്പിൽ (പ്രസിഡണ്ട്),മുബാരിസ് എം.പി മടത്തികൊവ്വൽ (ജ:സെക്രട്ടറി),മുഹമ്മദ് അഷ്ഫാഖ് ചേലേരി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
ഹസ്നവി റഫീഖ് ഹുദവി യോഗത്തിൽ പ്രാർത്ഥന നടത്തി.സയ്യിദ് അലവി തങ്ങൾ,റഈസ് അസ്അദി,സുലൈമാൻ ഹുദവി,അമീർ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.നിബ്രാസ് അസ്ഹരി മടക്കിമല സ്വാഗതവും ബുസ്താനി ഖാസിം ഹുദവി മാണിയൂർ നന്ദിയും പറഞ്ഞു.