പ്ലസ് വൺ ഓൺലൈൻ അപേക്ഷകൾ 24മുതൽ


തിരുവനന്തപുരം:- ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24 മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളുടെ പശ്ചാത്തലത്തിൽ പ്രാസ്പെക്ടസിൽ മാറ്റം വരുത്തിയാണ് ഈവർഷം അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിയതി നീട്ടിയത്.

Previous Post Next Post