കൊളച്ചേരി :- CPI(M) കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗവും , DYFl സംയുക്ത കൊളച്ചേരി വില്ലേജ് സെക്രട്ടറിയും ,കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.നാരായണൻ മാസ്റ്റരുടെ 10-മത് ചരമവാർഷീകത്തിൻ്റെ ഭാഗമായി ഐ ആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽ ചെയർ ,വാക്കർ , ഏയർ ബെഡ് എന്നിവ സംഭാവന ചെയ്തു.
നാരായണൻ മാസ്റ്ററുടെ ഭാര്യ സുജാതയിൽ നിന്നും CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ഏറ്റുവാങ്ങി .
മക്കളായ അനുശ്രി ,അർജുൻ ,ഐആർ പി സി കൺവീനർ ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ.രാമകൃഷ്ണൻ മാസ്റ്റർ , പി പി കുഞ്ഞിരാമൻ ,ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് എന്നിവർ പങ്കെടുത്തു.