ചേലേരി മണ്ഡലം എടക്കൈ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു


ചേലേരി:- രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്യദിനം ചേലേരി മണ്ഡലം എടക്കൈ ബൂത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ വിപുലമായി ആഘോഷിച്ചു.



രാവിലെ വളവിൽ ചേലേരി പ്രഭാത് വായനശാലയ്ക്ക് സമീപം ദേശീയ പതാക ഉയർത്തി. ദേശീയോദ്ഗ്രഥന പ്രതിഞ്ജ ചൊല്ലി. ശേഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 





തുടർന്ന് എക്കൈത്തോടിൽ പായസ വിതരണവും നടത്തി. ആഘോഷ പരിപാടി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: വി.പി. അബ്ദുൾ റഷീദ് ഉദ്‌ഘാടനം ചെയ്തു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. 

ബൂത്ത് പ്രസിഡണ്ട് എം.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സാദിക്ക് എടക്കൈ, ബൂത്ത് വൈസ് പ്രസിഡണ്ടുമാരായ ശംശു കൂളിയാലിൽ, പി .വി. അജിത്ത് കുമാർ, കെ. സുരേശൻ, ടിൻ്റു സുനിൽ, പി. പ്രവീൺ, എ ദിപിൻ, അഖിൽ കൊളച്ചേരി, മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post