കണ്ണാടിപ്പറമ്പ്:-കണ്ണൂർ ജില്ലയിലെ രണ്ടാമത് കുടുംബശ്രീ ഷോപ്പിയുടെ ഉദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കെ വി സുമേഷ് എം.എൽ.എഅധ്യക്ഷത വഹിച്ചു
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത്ത് , വിവിധ ജനപ്രതിനിധികൾ മുതലായവർ പങ്കെടുത്തു.