കണ്ണാടിപ്പറമ്പ്: മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) മയ്യിൽ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തി |ൽ ക്ഷേത്ര ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ഐശ്വര്യ ശ്രീജിത്ത് (പ്ലസ് ടു ഫുൾ A + ) ഇ.എൻ.ഉണ്ണികൃഷ്ണൻ, ഇ.എൻ.രോഹിത് ഗോവിന്ദ് (എസ്.എസ്.എൽ.സി ഫുൾA+) പി.വി.വൈഷ്ണവി (വിദ്യാരംഗം സർഗോത്സവം കവിത രചന പാപ്പിനിശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം) എന്നിവരെയാണ് ആദരിച്ചത്.
കെ.പ്രദീഷ് വേളത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി.സുമേഷ് എം.എൽ.എ പുരസ്കാരങ്ങൾ സമ്മാനിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, കണ്ണാടിപ്പറമ്പ് ക്ഷേത്രംട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷണൻ, പി.വി.ബാലകൃഷ്ണൻ, കെ. ബൈജു എന്നിവർ ആശംസകളർപ്പിച്ചു.
യോഗത്തിൽ എൻ.വി. ലതീഷ് സ്വാഗതവും പ്രദീപൻ കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു