മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ. സി യുടെ ആഭിമുഖ്യത്തിൽ ലൈബ്രറി തല ഓണവസന്തം പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകു.8 മണിക്ക് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിക്കും.
ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങളും നടത്തുന്നുണ്ട്. ശ്രീനാരായണ ഗുരുദേവ അനുസ്മരണം പ്രമുഖ യുവ കവിയായ പ്രദീപ് കുറ്റ്യാട്ടൂർ നിർവഹിക്കും