പടന്നോട്ട് : SKSBV മുണ്ടേരി റെയ്ഞ്ച് എക്സിക്യൂട്ടീവ് മീറ്റായ പ്രകമ്പം പടന്നോട്ട് അൻസാറുൽ ഇസ്‌ലാം സെക്കണ്ടറി മദ്‌റസയിൽ വെച്ച് നടന്നു.
MRJM ജന. സെക്രട്ടറി സി.വി ഇൻഷാദ് മൗലവി പള്ളേരി ഉദ്ഘാടനം ചെയ്തു. നൗഫീർ കമ്പിൽ ക്ലാസ് അവതരിപ്പിച്ചു. അൻസാറുൽ ഇസ്‌ലാം സദർ മുഅല്ലിം കബീർ ബാഖവി അൽബാനി സമ്മാനങ്ങൾ വിതരണം ചെയ്തു.
റിയാസ് അസ്അദി ആലക്കാട്, സിയാദ് അസ്അദി മുണ്ടേരി, അബ്ദുൽ ബാരി മൗലവി, മുജീബ് മൗലവി, മുദ്ദസിർ കുണ്ടലക്കണ്ടി എന്നിവർ സംസാരിച്ചു.
സജീർ അസ്അദി ഇരിക്കൂർ അധ്യക്ഷനായ മീറ്റിൽ മുഹമ്മദ് മുണ്ടേരി സ്വാഗതവും സിനാൻ ചെറുവത്തല നന്ദിയും പറഞ്ഞു. പുറവൂർ, മരുവോട്ട് ഒഴികെ ബാക്കി 14 മദ്‌റസ പ്രതിനിധികളും പങ്കെടുത്തു. കമ്മിറ്റി ഭാരവാഹികൾക്ക് സർക്കുലറുകളും അദാലത്ത് ഫോറവും വിതരണം ചെയ്തു.