മയ്യിൽ:-കണ്ണൂർ യൂണിവേഴ്‌സിറ്റി എം.എസ്.സി ബോട്ടണി രണ്ടാം റാങ്ക് ജേതാവ് അഞ്ജു വിനെ ഡി വൈ എഫ് ഐ മയ്യിൽ മേഖലാ കമ്മറ്റി അനുമോദിച്ചു.
അഞ്ജുവിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐജില്ലാ വൈസ് പ്രസിഡന്റും യുവ കവിയുമായ കെ വി ജിജിൽ ഉപഹാരം നൽകി.
ബ്ലോക്ക് സെക്രട്ടറി കെ കെ റിജേഷ്,ബ്ലോക്ക് ട്രഷറർ വി സജിത്ത്,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.കെ ശിശിര,ബ്ലോക്ക് കമ്മറ്റി അംഗം സി ജിനില,മേഖലാ സെക്രട്ടറി കെ സി ജിതിൻ,മേഖലാ പ്രസിഡന്റ് കെ സജിത്ത്, ട്രഷറർ കെ അഞ്ജു, യുണിറ്റ് സെക്രട്ടറി അഭിനവ് കെ സി എന്നിവർ പങ്കെടുത്തു