ഇരിക്കൂർ: ഇരിട്ടി-തളിപ്പറമ്പ് സം സ്ഥാന പാതയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനു മുകളിലേ ക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരു ക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കൂത്തുപറമ്പ് മാനന്തേരിയിലെ വി. പ്രഭാകരനെ (49) ഇരിക്കൂർ സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രഥമ ചികിത്സ നൽകി വിട്ടയച്ചു.
ഇന്നലെ വൈകിട്ട് നാലോ ടെയാണ് അപകടമുണ്ടായത്. കൂത്തുപറമ്പിലെ ജിയോ സാന്റ് ക മ്പനിയിൽനിന്ന് നിറയെ എംസാന്റ് മണൽ കയറ്റി പെടയങ്കോട് ഇംഗ്ലിഷ് വാലി പബ്ലിക് സ്കൂളിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കയറ്റം കയറവെ നിയന്ത്രണം വിട്ട് പിന്നിലേക്കുവന്ന് സമീ പത്തെ നടുക്കണ്ടി ഹൗസിൽ എൻ. റസീനയുടെ വീട്ടിലേക്ക് മറിയുകയായിരുന്നു.
വീടിന്റെ ചുറ്റു മതിൽ തകർത്ത് അടുക്കള, കി ണർ ഭാഗത്തേക്കാണ് മറിഞ്ഞത്. റസീനയുടെ കിണർ നിറയെ ലോറിയിലെ എംസാന്റ് നിറഞ്ഞി രിക്കുകയാണ്. കിണറിന്റെ ആൾ മറയും മറ്റും പൂർണമായും തക ർന്നു. നാട്ടുകാർ വിവരമറിയിച്ച തിനെ തുടർന്ന് ഇരിക്കൂർ എസ്. ഐ കൃഷ്ണൻ, സി.പി.ഒ റോയി ജോൺ തുടങ്ങിയവർ സ്ഥലത്തെ ത്തി. പാതയരികിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.