കമ്പിൽ:-നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ സദസ്സും സംഘടിപ്പിച്ചു.
കമ്പിൽ ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് അബ്ദുൽ കാദർ അദ്യക്ഷത വഹിച്ചു സിറാജ് സാഹിബ് സ്വാഗതവും പറഞ്ഞു.
പരിപാടി നാറത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ ഉദ്ഘാടനം ചെയ്തു കെഎംസിസി നേതാവ് അഹ്മദ് കമ്പിൽ അനുസ്മരണ പ്രഭാഷണവും നടത്തി.
മുഹമ്മദ് കുഞ്ഞി മഹറൂഫ് സാഹിബ്, സാജിർമാഷ്,സുഹൈൽ കമ്പിൽ, മിസ്ബാഹ് എന്നിവർ പ്രസംഗിച്ചു ശിഹാബ് നൗഷാദ് നൗഫൽ എന്നിവർ സംബന്ധിച്ചു.