കൊച്ചി: തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ ഏർപ്പെടുത്തി റെയിൽവേ.
‘അനുഭൂതി’, ‘വിസ്താഡോം’, എ.സി. ത്രീടയർ ഇക്കണോമി തുടങ്ങിയ പുതിയ കോച്ചുകൾ വന്നതോടെയാണ് ബുക്കിങ് കോഡുകൾ റെയിൽവേ പരിഷ്‌കരിക്കുന്നത്. തീവണ്ടി കോച്ചിലെ കോഡും വ്യത്യസ്തമായിരിക്കും. ചില്ലുകൂടാരം പോലുള്ള വിസ്താഡോം കോച്ചുകൾ വന്നതോടെയാണ് കോഡിങ് മാറ്റത്തെക്കുറിച്ച് റെയിൽവേ ചിന്തിച്ചത്. പുതിയ കോച്ചുകൾ കേരളത്തിലെത്തിയിട്ടില്ല. ഇവ എത്തിയാലുടൻ പുതിയ ബുക്കിങ് കോഡുകൾ നടപ്പാക്കാനാണ് തീരുമാനം.
എ.സി. ത്രീടയർ ഇക്കണോമി കോച്ച് കേരളത്തിലോടുന്ന തീവണ്ടികളിൽ ഉടൻ എത്തുമെന്നാണ് സൂചന. ഈ കോച്ചുകളിൽ 83 ബെർത്തുകളാണ് ഉണ്ടാവുക. ഇവയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല. വിസ്താഡോം കോച്ചുകളുമായി ഓടുന്ന തീവണ്ടികൾ എല്ലാ സംസ്ഥാനങ്ങൾക്കും ഓരോന്നു വീതം ലഭിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ ദാദർ (മുംബൈ) - മഡ്ഗാവ് (ഗോവ) തുടങ്ങിയ റൂട്ടുകളിലാണ് വിസ്താഡോം കോച്ചുകളുള്ളത്. കോച്ചു കോഡുകളിൽ പുതിയവ ചേർത്തതോടെ ഇതുസംബന്ധിച്ച അറിയിപ്പ് റെയിൽവേ സോണുകളിലെ എല്ലാ പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർമാർക്കും ലഭിച്ചു.
റെയിൽവേ കോച്ചുകളും കോഡുകളും
(ബുക്കിങ് കോഡ്, ക്ലാസ്, കോച്ച് കോഡ് എന്നീ ക്രമത്തില്‍)
വി.എസ്. - വിസ്താഡോം നോൺ എ.സി. - ഡി.വി.
എസ്.എൽ. - സ്കീപ്പർ - എസ്
സി.സി. - എ.സി. ചെയർകാർ - സി
3 എ - തേഡ് എ.സി. - ബി
3 ഇ - എ.സി. ത്രീടയർ ഇക്കോണമി - എം
2 എ - സെക്കൻഡ് എ.സി. - എ
3 എ - ഗരീബ് രഥ് എ.സി. ത്രീ ടയർ - ജി
സി.സി. - ഗരീബ് രഥ് ചെയർകാർ - ജെ
1 എ - ഫസ്റ്റ് എ.സി. - എച്ച്
ഇ.സി. - എക്സിക്യൂട്ടീവ് ക്ലാസ് - ഇ
ഇ.എ. - അനുഭൂതി ക്ലാസ് - കെ
എഫ്.സി. - ഫസ്റ്റ് ക്ലാസ് - എഫ്
ഇ.വി - വിസ്താഡോം എ.സി. - ഇ.വി.