അഴീക്കോട്:-എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ 2021 - 2024 കാലയാളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സയ്യിദ് സ്വലാഹുദ്ദീൻ നഗർ (നാറാത്ത്) വെച്ചു നടന്ന എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, ജില്ലാ ട്രഷറർ എ ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം സി ഷാഫി എന്നിവർ പങ്കെടുത്തു. എ ഫൈസൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ നാറാത്ത്, അബ്ദുള്ള നാറാത്ത്, സുനീർ പൊയ്ത്തുംകടവ് എന്നിവർ സംസാരിച്ചു.
*ഭാരവാഹികൾ:*
പ്രസിഡന്റ്: അബ്ദുള്ള നാറാത്ത്
സെക്രട്ടറി: സുനീർ പൊയ്ത്തുംകടവ്
വൈ. പ്രസി: ജൗഹർ വളപട്ടണം
ജോ. സെക്ര: മുസ്തഫ നാറാത്ത്
ട്രഷറർ: ഷുക്കൂർ മാങ്കടവ്
കമ്മിറ്റി അംഗങ്ങൾ:
: അബ്ദുൽ ലത്തീഫ് ടി കെ
: സി ഷാഫി
: ഫാത്തിമത്തുൽ സുഹ്‌റ
: ഖദീജ ഹനീഫ