.
മയ്യിൽ : പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 30 നിരാലംബ കുടുംബങ്ങൾക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് ഏർപ്പെടുത്തിയ സാന്ത്വന കിറ്റുകളുടെ യൂണിറ്റുതല വിതരണം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്ന ഉദ്ഘാടനം ചെയ്തു.
മയ്യിലെ പി.ആർ ജഗദീഷ്, വേളത്തെ കെ.തിലോത്തമ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.
കോവിഡ് 19 മാനദണ്ഡമനുസരിച്ച് പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് കെ.വി. യശോദ ടീച്ചർ ആദ്ധ്യക്ഷം വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ , സെക്രട്ടറി സി. പത്മനാഭൻ , കെ. നാരായണൻ മാസ്റ്റർ, പി.ബാലൻ മുണ്ടോട്ട്, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും പി.വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.