കണ്ണൂർ:-കണ്ണൂർ KSRTC ബസ് സ്റ്റാന്റിൽ ബസ്കാത്തു നിൽക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി . പള്ളിക്കുന്നുമ്പ്രത്തെ സുധാകരന്റെ മകൻ പി.സുനിലി ( 47 ) നാണ് കുത്തേറ്റത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കണ്ണൂർ കാൾടെക്സസ് കെ.എസ്.ആർ.ടി. സി . ബസ് സ്റ്റാന്റിലാണ് സംഭവം . വയറിന് കുത്തേറ്റ് ഗുരുത രാവസ്ഥയിലായ സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു .
യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചിൽ തുടങ്ങി