തളിപ്പറമ്പ് :- ഓണാഘോഷത്തിന്റെ ഭാഗമായി വൺ ഇന്ത്യാ വൺ പെൻഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ 60 വയസ് കഴിഞ്ഞ 16 മുൻ നിര പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഓണക്കോടി സമ്മാനമായി നല്കുകയും ചെയ്തു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ശ്രീ : ഉണ്ണികൃഷ്ണൻ സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ : സിദ്ധീഖ് ചപ്പാരപ്പടവ് അദ്യക്ഷം വഹിക്കുകയും ജില്ലാ പ്രസിഡന്റ് ശ്രീ : സജീവൻ ചെല്ലൂർ ഉദ്ഘാടനം ചെയ്യുകയും , സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ശ്രീ : സഹദേവൻ പയ്യന്നൂർ, ഷിജിത്ത് .കെ. ഒ.പി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.