കൊളച്ചേരി:-രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
പഞ്ചായത്ത് രാജ് , നഗരപാലിക ബില്ല് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിച്ചു.പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു .
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ സി ഗണേശൻ വിഷയം അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൽ, ബ്ലോക്ക് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ ,പി.കെ.പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കെ.ബാല സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.ബാബു സ്വാഗതവും ടി.പി.സുമേഷ് നന്ദിയും പറഞ്ഞു. പുഷ്പാർച്ചനക്ക് എം.ടി.അനീഷ് , കെ.പി.മുസത്ഫ, അനിൽകുമാർ ,ഷംസുദ്ധീൻ ,തുടങ്ങിയവർ നേതൃത്വം നൽകി.