നാറാത്ത് :- ഓർമ്മ വെച്ചനാൾ മുതൽ സ്വാതന്ത്ര ദിന പതാക ഉയർത്തൽകർമ്മം ജീവിത ചര്യയാക്കിയ ശ്രീമുല്ലപ്പള്ളി അബൂബക്കറിനെ അനുമോദിച്ചു.
കമ്പിൽ മുസ്ലിം യൂത്ത്ലീഗ് നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ ഉദ്ഘടാനം ചെയ്തു യൂത്ത് ശാഖ പ്രസിഡന്റ് അബ്ദുൽ കാദർ ആദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സൈഫുദ്ധീൻനാറത്ത് ഉപഹാരം അബൂബക്കറിന് നൽകി.പരിപാടിയിൽ IUML ശാഖ സെക്രട്ടറി മഹറൂഫ് സുബൈർ അഷ്‌റഫ് cosy cafe റഹീം എന്നിവർ പങ്കെടുത്തു.
അബൂബക്കർ സ്വതന്ത്രദിനത്തിൽ ദേശീയപതാക ഉയർത്തിയും ദേശീയപതാക കുട്ടികളുടെ പോക്കറ്റിൽ പിൻ ചെയ്തു കൊടുക്കും. അബൂബക്കർ കൂലി പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്ന് ഇതിനുള്ള പണം മിച്ചം വെക്കും . കോവിഡ് കാരണം പ്രോട്ടോകോൾ പ്രകാരം ആണ് കൊറോണ കാലത്ത് പതാക ഉയർത്തിയത്.
അബൂബക്കറിന്റെ ബാപ്പ മുല്ലപ്പള്ളി ഖാദർ നാട്ടുകാർ ഗാന്ധി ഖാദർ എന്നാണ് വിളിച്ചിരുന്നത് .
ടി.സി. ഗേറ്റിന് സമീപം ഇദ്ദേഹത്തിന് ചെറിയൊരു കച്ച വടമുണ്ടായിരുന്നു ഗാന്ധിയനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ബാപ്പയിൽ നിന്നാണ് ദേശീയബോധവും ഗാന്ധിഭക്തിയും അബുബക്കറിനും ലഭിച്ചത്.ഖാദർ സ്വന്തം വീട്ടിൽ സ്വതന്ത്ര്യദിനത്തിന് പതാകയുയർത്തിയിരുന്നു.കുഞ്ഞുനാളിലേ അബുബക്കർ പിതാവിനോടൊപ്പം പതാക ഉയർത്തൽ പതിവ് ആയിരുന്നു