കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് & വനിതാ ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്ലസ് ടു, ഡിഗ്രി വിജയികളെ അനുമോദിച്ചു.തുടർന്ന് പ്രവാസത്തിലേക്ക് യാത്രയാകുന്ന അഹ്‌മദ് കമ്പിലിന് യാത്രയയപ്പ് നൽകി .
കമ്പിൽ ശാഖ പ്രസിഡന്റ് ഇബ്രാഹിം പി പി യുടെ അദ്ധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.അഹ്‌മദ് കമ്പിൽ അനുമോദന പ്രഭാഷണം നടത്തി.വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് സ്നേഹോപഹാരംകൈമാറി.
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഫീർ കെസി,വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹസീന എ വനിത ലീഗ് ശാഖ ട്രഷറർ റഹ്മത്ത്,യൂത്ത് ലീഗ് ശാഖാ ട്രഷറർ നൗഫൽ പി,ഷാജിർ പി പി, എം എസ് എഫ് ശാഖ പ്രസിഡന്റ് ഖലീൽ,ഖയറുന്നിസ കെ എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി മഹറൂഫ് ടി സ്വാഗതവും, കമ്പിൽ ശാഖ വനിതാ ലീഗ് സെക്രട്ടറി ആയിഷ എ വി പി നന്ദിയും പറഞ്ഞു.