ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി; കണ്ണന്റെ പിറന്നാൾ

 


മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്.

ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനം. ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

ശോഭയാത്രയോടെയും ഭജനകളോടെയും പൂജകളുമായും എല്ലാ വർഷവും ആഘോഷിച്ചുവരാറുള്ള ജന്മാഷ്ടമി ഈ വർഷം കോവിഡ് രൂക്ഷമാകുന്ന കേരളത്തിന്റെ അവസ്ഥയെ മാനിച്ച് വലിയ ആഘോഷങ്ങളില്ലാതെയാണ് നടത്തപ്പെടുന്നത്.

Previous Post Next Post