ചിറക്കൽ: മലയാള ഭാഷാ സാഹിത്യത്തിൽ രൂപത്തിലും , ഭാവത്തിലും , സ്വരത്തിലും , ശുദ്ധിയിലും മികച്ച കൃതിയായ കൃഷ്ണഗാഥ എഴുത്തച്ഛനും നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ടതാണ്. മലയാളത്തിലെ ആദ്യ ശുദ്ധ ഭാഷാ കൃതിയാണ് കൃഷ്ണഗാഥ.
കൃഷ്ണഗാഥയുടെ കർത്താവായ കാവിൽ പുനത്തിൽ ശങ്കരൻ നമ്പിടി എന്ന ചെറുശ്ശേരിക്ക് കണ്ണൂർ ചിറക്കലിൽ ഭാഷാ ഗവേണങ്ങൾക്കും , നമ്മുടെ സാംസ്കാരിക ,കലാ പൈതൃകങ്ങൾക്കും വേണ്ട ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നു ആർഷ സംസ്കാര ഭാരതി ആവശ്യപ്പെട്ടു.
ചിങ്ങം ഒന്ന് കൃഷ്ണഗാഥ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാഥ എഴുതിയ ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് വലിയരാജ സി കെ രവീന്ദ്ര വർമ്മ നിർവഹിച്ചു. ആർഷ സംസ്കാര ഭാരതി ദേശീയ പ്രസിഡണ്ട് കെ. എൻ . രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ, ജില്ലാസെക്രട്ടറി മുരളീധ വാര്യർ കല്യാശ്ശേരി, സുരേഷ് വർമ്മ, മധു നമ്പൂതിരി, ഗീത ടീച്ചർ പ്രസംഗിച്ചു. സുമ സുരേഷ് കൃഷ്ണഗാഥ ആലാപനം നടത്തി. കൃഷ്ണഗാഥയെ അധികരിച്ച് പ്രബന്ധ മത്സരങ്ങൾ ആലാപന ചിത്രരചന മത്സരങ്ങളും നടത്തുന്നതാണ്.