കുറ്റ്യാട്ടൂർ പഞ്ചായത്ത് കർഷകദിനം ആചരിച്ചു


 കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റജി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.സി. അനിത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.കെ. ആദർശ്, കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു.

Previous Post Next Post