അനുമോദിച്ചു


കൊളച്ചേരി: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിൽ നിന്നും (MSW  മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ രണ്ടാം റാങ്കോടുകൂടെ ഉന്നത വിജയം കരസ്ഥമാക്കിയ അൻസില ഇ കെ വി യെ അൽ ഇർഫാൻ ഇസ്ലാമിക് സെന്റർ അനുമോദിച്ചു.

 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് അൽ ഇർഫാൻ ഓഫീസിൽ വെച്ച്  നടന്ന ചടങ്ങിൽ മൊമെന്റോ വിതരണം ബഹു: കെ പി അബ്ദുൽ മജീദ് (പ്രസിഡന്റ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.

 ഉപഹാരമായ ലാപ്ടോപ്പ് കെ പി അബ്ദുൽ കാദർ (സെക്രട്ടറി പന്ന്യങ്കണ്ടി ജമാഅത് കമിറ്റി) നിർവഹിച്ചു. ചടങ്ങിൽ ഷാഹിദ് പി പി സ്വാഗതവും അഷ്‌റഫ് കെ പി അദ്ധ്യക്ഷത വഹിച്ചു.

റഷീദ് കെ പി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സികെ അബ്ദുൽ കാദർ, പി എം ഹംസ എന്നിവർ ആശംസ അർപ്പിച്ചു .ഗഫൂർ പി നന്ദി പറഞ്ഞു.

Previous Post Next Post