കൊളച്ചേരി :- ജവഹർ ബാൽ മഞ്ചിന്റെ ആഭിമുഖ്യത്തിൽ "കൊടിപ്പാറട്ടെ " എന്ന പരിപാടിയുടെ കൊളച്ചേരി ബ്ലോക്ക് തല ഉൽഘാടനം ശ്രീ. നന്ദ കൊയിലേരിയന് ദേശീയ പതാക നൽകി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം. ശിവദാസൻ ഉൽഘാടനം ചെയ്തു.
കമ്പിൽ എം.എൻ. ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ ദേവരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് എം.ടി. അനീഷ് സ്വാഗതവും, അനുസ്യത് എം.ടി. നന്ദിയും പറഞ്ഞു.
കെ.പി.മുസ്തഫ, സുനിൽ നണിയൂർ നമ്പ്രം എന്നിവർ സംസാരിച്ചു. പരിപാടിക്ക് ദേവനന്ദ എം.ടി., ആരൂഷ് ബാബു, ദേവ് നന്ദ് എം.ടി., അമൽ എം.വി. അഭിജിത്ത് എം.വി. ആദിദേവ്.കെ., അഭിജിത്ത്, ഋഷി ദേവ് എം.പി. എന്നിവർ നേതൃത്വം നൽകി.