മയ്യിൽ :- മാവിച്ചേരി സ്കൂൾ പ്രധാനാധ്യകനായിരുന്ന കയരളം കൊവുപ്പാട്ടെ കെ കുഞ്ഞിരാമൻ (മാമൻ മാഷ് - 87) നിര്യാതനായി.
പരേതരായ കൃഷ്ണൻ ഗുരുക്കളുടെയും ദേവകിയുടെയും മകനാണ്.
ഭാര്യ : കെ പി പത്മാവതി (റിട്ട. അധ്യാപിക ഐ എം എൻഎസ് ജിഎച്ച് എസ് എസ് മയ്യിൽ).
മക്കൾ :- കെ പി പ്രസീത (മുണ്ടേരി നവകേരള സ്കൂൾ പ്രധാനാധ്യാപിക), രാജേഷ് (റിട്ട. നേവി , ചെന്നൈ എയർപോർട്ട് എമിഗ്രേഷൻ ഓഫീസർ ), അനീഷ് (ബഹ്റിൻ ) .
മരുമക്കൾ: കെ വി രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ, ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ ), ദിവ്യ രാജേഷ് (അധ്യാപിക, ചൂളിയാട് എൽപി സ്കൂൾ ), അമൃത അനീഷ് (സ്‌റ്റെംസ് കോളേജ് ,മൊറാഴ ) .
സഹോദരങ്ങൾ:- പരേതരായ മാധവി ( റിട്ട. അധ്യാപിക), നാരായണി.
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പി ഐ എം കൊവുപ്പാട് വെസ്റ്റ് ബ്രാഞ്ചംഗവും ആയിരുന്നു.
ദീർഘകാലം കെ ജിപിടിഎ , കെ ജി ടി എ തളിപ്പറമ്പ് സൗത്ത് സബ് ജില്ല സെക്രട്ടറിയായിരുന്നു. കയരളം യുവജന ഗ്രന്ഥാലയം പ്രസിഡന്റ്, സെക്രട്ടറി, കയരളം റെഡ് സ്റ്റാർ സ്പോട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്ക്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് കണ്ടക്കൈ ശാന്തി വനം പൊതു ശ്മശാനത്തിൽ നടക്കും.