തൻ്റെ വാർഡിലെ നാലിടത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ച് നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്


നാറാത്ത്:-
നാറാത്ത് ഗ്രാമ പഞ്ചായത്തിലെ  പതിനേഴാം വാർഡിൽ നാല് സേഫ്റ്റി മിറർ സ്ഥാപിച്ച് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ജനശ്രദ്ധ നേടി.

വാർഡിലെ വിവിധ ഭാഗത്തെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യം മനസ്സിലാക്കിയ വാർഡ് മെമ്പർ സ്വയം മുന്നിട്ടിറങ്ങി വാർഡിൽ നാലിടത്ത് സേഫ്റ്റി മിറർ സ്ഥാപിക്കുകയായിരുന്നു. സ്പോൺസറെ സ്വയം കണ്ടെത്തി മെമ്പറുടെ ഇനീഷിയേറ്റീവ് ഫണ്ടിൽ പെടുത്തിയാണ് നാല് മിറർ സ്ഥാപിക്കപ്പെട്ടത്.

 കണ്ടത്തി പള്ളി റോഡിൽ സ്ഥാപിച്ച മിറർ  കെവി അബ്ദുള്ള സാഹിബ്‌ ഉൽഘാടനം ചെയ്തു.

 പച്ചി കാദർ സാഹിബ്‌, കെവി ഷംസുദ്ദീൻ, കെ വി സത്താർ സാഹിബ്‌, അബ്ദുള്ള സാഹിബ്‌., മഹറൂഫ് മുയ്യം എന്നിവർ പങ്കെടുത്തു.

 ടിസി ഗേറ്റ് ബദർ പള്ളി  റോഡിൽ സ്ഥാപിച്ച മിറർ  പി പി ഇബ്രാഹിം സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു. സുഹൈൽ. പി പി, നൗഫീർ. കെ. സി, മഹറൂഫ് കമ്പിൽ, കാദർ കമ്പിൽ, ഫയ്യാദ് എന്നിവർ പങ്കെടുത്തു

കുമ്മായക്കടവ് റോഡിൽ സ്ഥാപിച്ച മിറർ എവി അബ്ദുള്ള സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു. സുഹൈൽ. പി. പി, നൗഫീർ കെസി, മഹറൂഫ് കമ്പിൽ, കാദർ കമ്പിൽ, സിറാജ്ജുദ്ദീൻ എംകെ, ശിഹാബ്. പിപി എന്നിവർ പങ്കെടുത്തു

 മടത്തികൊവ്വൽ റോഡിൽ സ്ഥാപിച്ച മിറർ കെപി കാദർ സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു.പിവി മുഹമ്മദ്‌ കുഞ്ഞി, ഇസാ മൊയ്‌ദീൻ, പിപി മുഹമ്മദ്‌, അബൂബക്കർ എന്നിവർ പങ്കെടുത്തു.

Previous Post Next Post