ഐ ആർ പി സിക്ക് മൈസൂർ വുഡ് പ്രൊഡക്ട് ഉടമ വീൽചെയർ നൽകി

 


കൊളച്ചേരി :- ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി മൈസൂർ വുഡ് പ്രൊഡക്ട് ഉടമ കൊളച്ചേരിപാടിയിലെ സി.ലക്ഷമണൻ വീൽചെയർ നൽകി .

ഐ ആർപിസി കൺവീനർ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു .കെ.രാമകൃഷ്ണൻ മാസ്റ്റർ ,പി പി കുഞ്ഞിരാമൻ ,വി.വി സുമേഷ് പങ്കെടുത്തു.


വാർധക്യസഹജമായ അസുഖം കാരണം കിടപ്പിലായ നണിയൂരിലെ കെ.നാരായണിക്ക് ഐ ആർ പി സി കൊളച്ചേരി ഗ്രൂപ്പ് ഏയർ ബെഡ് നൽകി. 

കെ.രാമകൃഷ്ണൻ മാസ്റ്റർ മകൾക്ക് കൈമാറി .ശ്രീധരൻ സംഘമിത്ര ,പി .പി കുഞ്ഞിരാമൻ ,അഖിലേഷ് പങ്കെടുത്തു.

Previous Post Next Post