വായനശാലകളെ വിനോദ-വിജ്ഞാന വികസന കേന്ദ്രമാക്കാൻ പദ്ധതി

 



കണ്ണൂർ : ജില്ലയിലെ ഗ്രന്ഥശാലകളെയും വായനശാലകളെയും വിനോദ-വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി ആവിഷ്കരിച്ചതായി ഡോ. ശിവദാസൻ, എം.പി. പത്രസമ്മേളനത്തിൽ അറിയിച്ചു

ജില്ലയിൽ വാർഡ് അടിസ്ഥാനത്തിൽ വായനശാലകൾ സ്ഥാപിക്കും. പത്ത്‌ സെന്റിൽ കുറവ്‌ ഭൂമിയുള്ള സ്ഥാപനങ്ങൾക്ക്‌ കുറഞ്ഞത്‌ 30 സെന്റെങ്കിലും ലഭ്യമാക്കുക, മുഴുവൻ സ്ഥാപനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ കൊണ്ടുവരിക തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിക്കുക.

ആദിവാസി, പിന്നാക്ക മേഖലയിൽ ഒരേക്കർ സ്ഥലം കണ്ടെത്തി കെട്ടിടം, പാർക്ക്‌, കളിസ്ഥലം എന്നിവയോടുകൂടിയ വായനശാലകൾ സ്ഥാപിക്കും. . ജില്ലാ ലൈബ്രറി കൗൺസിൽ കേന്ദ്രമായി ജില്ലാ മിഷൻ പ്രവർത്തിക്കും. ഡോ. വി. ശിവദാസൻ എം.പി. ചെയർമാനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ എന്നിവർ വൈസ്‌ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ കൺവീനറും ടി.കെ. ഗോവിന്ദൻ കോ-ഓർഡിനേറ്ററുമായാണ്‌ ജില്ലാ മിഷൻ രൂപവത്കരിച്ചത്‌.

Previous Post Next Post