ചേലേരി : ചരിത്രത്തിൻ്റെ അപനിർമ്മിതിക്കെതിരെ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി മുക്കിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുനീർ മേനോത്ത് അധ്യക്ഷനായി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. എൻ.വി പ്രേമാനന്ദൻ, എം ദാമോദരൻ, എ.കെ അബ്ദുൽ ബാഖി, നസീർ സഅദി കയ്യങ്കോട്, കെ.കെ. നിസ്തർ എന്നിവർ സംസാരിച്ചു.
മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ് സ്വാഗതവും ആറ്റകോയ തങ്ങൾ നന്ദിയും പറഞ്ഞു.