ഫോക് ലോർ ദിനത്തിൽ കമ്പിൽ സംഘമിത്ര സാംസ്കാരിക കേന്ദ്രം തെയ്യം കലാകാരന്മാരെ ആദരിച്ചു



കമ്പിൽ :-
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തെയ്യം കലാകാരന്മാരായ എൻ.പി.പ്രകാശൻ പണിക്കർ , രഞ്ചി മുതുറോൻ നൂഞ്ഞേരി എന്നിവരെ ആദരിച്ചു.

ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ ഉപഹാരങ്ങൾ  നൽകി.എ .കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ജയകുമാർ ,എം.വി ബാലകൃഷ്ണൻ പണിക്കർ ,ടി.വി വത്സൻ ,സി.എച്ച് സജീവൻ ,കൊറ്റാളിക്കാവ് കമ്മിറ്റി പ്രസിഡൻറ് നാരായണൻ ,വേട്ടക്കൊരുമകൻ കാവ് ഭാരവാഹി മുണ്ടേരി ചന്ദ്രൻ ,എം .പി രാമകൃഷ്ണൻ ,പി.സന്തോഷ്,എന്നിവർ പ്രസംഗിച്ചു.

എം.ശ്രീധരൻ സ്വാഗതവും ഏഒ പവിത്രൻ നന്ദിയും പറഞ്ഞു.



Previous Post Next Post