ട്ടന്നൂർ: യാത്രയ്ക്ക് മുമ്പായി നടത്തേണ്ട റാപ്പിഡ് . പി.സി.ആര്‍ പരിശോധനയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമൊരുങ്ങി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുന്നത്. 10 രജിസ്ട്രേഷന്‍ കൗണ്ടറുകളാണ് ടെര്‍മിനലില്‍ തുറന്നിട്ടുള്ളത്.
15 മിനിറ്റിനകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പരിശോധനാ ഫലം ലഭ്യമാകും. 3000 രൂപയാണ് പരിശോധനയ്ക്ക് ഫീസ് . മൂന്നു മണിക്കൂറിനുള്ളില്‍ 500 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.
പരിശോധനയ്ക്ക് വാട്സാപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. പുറമേ വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍.കോഡ് സ്കാന്‍ ചെയ്തും പരിശോധനയ്ക്ക് ബുക്ക് ചെയ്യാന്‍ കഴിയും.പരിശോധനാ ഫലം എസ്.എം.എസ്. വഴിയും നേരിട്ടും ലഭ്യമാകും.
കണ്ണൂര്‍ വിമാനത്താവളം വഴി പോകുന്നവര്‍ക്ക് +919048332777 എന്ന നമ്പറിലേക്ക് ഹായ് (Hi) എന്ന് സന്ദേശം അയച്ചാല്‍ മറുപടി ലഭിക്കും. വിമാന വിവരങ്ങളും നമ്പറും സമയവും പാസ്പോര്‍ട്ടിന്റെ കോപ്പിയും അയച്ചുകൊടുത്താല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഓണ്‍ലൈന്‍ വഴി പണവും അടക്കാം.