കുന്നുംകൈ പാലത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു


ചിറക്കൽ :- 
ചിറക്കൽ പഞ്ചായത്തിൽ കുന്നു കൈ പള്ളിക്ക് സമീപത്തുള്ള കുന്നുംകൈ പാലത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു.

കഴിഞ്ഞ വർഷം മാലിന്യം തള്ളിയവരെ നാട്ടുകാർ കൈയോടെ പിടികൂടിയതിനു ശേഷം കുറച്ചു നാൾ  മാലിന്യ നിക്ഷേപത്തിന് കുറവ് വന്നിരുന്നു.

പക്ഷേ,ഇപ്പോൾ വീണ്ടും പഴയത് പോലെ മാലിന്യം തള്ളുന്നത് ഒരു സ്ഥിരം പരിപാടി ആയി മാറിയിരിക്കുകയാണ് ഇവിടം.

ഇതിനെതിരെ   ചിറക്കൽ പഞ്ചായത്ത് അധികൃതർ നടപടികൾ കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് കുന്നുംകൈ ശാഖ ആവശ്യപ്പെട്ടു.

Previous Post Next Post