കുറ്റ്യാട്ടൂർ : - കോർലാട് ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും ബാലസംഘം യൂണിറ്റിന്റെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഷീബ, എൽസി മെമ്പർ എം പി പങ്കജാക്ഷൻ, പി.കെ പുരുഷോത്തമൻ എന്നിവർ ഓണ സന്ദേശം നൽകി സംസാരിച്ചു.
വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി രാജേഷ് സ്വാഗതവും ബാലസംഘം സെകട്ടറി അശ്വിൻ വിശ്വനാഥ് നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികൾ ഓൺലൈനായി നടന്നു.