മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ഗുരുവിൻ്റെ കേരളം എന്ന വിഷയത്തിൽ യുവകവി പ്രദീപ് കുറ്റ്യാട്ടൂർ പ്രഭാഷണം നടത്തി.
ശ്രീ നാരായണ ദർശനം കേരളം കണ്ട ഏറ്റവും വലിയ വിപ്ലവ പ്രയോഗമായിരുന്നു. ഗുരു തുറന്നിട്ട വഴിയിൽ നിന്ന് കേരളത്തിന് പിന്നീട് പുറകോട്ട് തിരിഞ്ഞു നടക്കാൻ കഴിയാതെ, ജനങ്ങളെ കോർത്തിണക്കിയ ദർശനമാണ് ശ്രീനാരായണ ദർശനമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതത്തെ തെളിച്ചമുള്ളതാക്കാനുള്ള ആശയങ്ങളെ കാലത്തിനനുസരിച്ച് തിരുത്തി സ്വീകരിക്കാനാണ് ഗുരു ആവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ കെ.കെ രാമചന്ദ്രൻ (ചെയർമാൻ. വയോജനവേദി) അദ്ധ്യക്ഷത വഹിച്ചു.കെ.മോഹനൻ (കൺവീനർ, വയോജനവേദി ) സ്വാഗതവും പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി) നന്ദിയും പറഞ്ഞു.കെ.ശ്രീധരൻ മാസ്റ്റർ, വി.പി ബാബു രാജൻ, കൃഷ്ണൻ കെ.കെ, പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
രാധാകൃഷ്ണൻ പട്ടാന്നൂർ രചിച്ചു ഉണ്ണികൃഷ്ണൻ പയ്യാവൂർ സംഗീതം നൽകി. രഞ്ജിത്ത് ശ്രീധരനും സംഘവും ആലപിച്ച ഇല്ലാ നമുക്ക് ജാതിയെന്ന സ്വാഗത ഗാനത്തോടെയാണ് ഗുരുവിൻ്റെ കേരളം എന്ന പരിപാടി ആരംഭിച്ചത്.