ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയ്യതികളിലായി വാങ്ങേണ്ടതാണെന്നും ഇന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.