ഡോ.ഫാത്തിമയെ അനുമോദിച്ചു.

തൈലവളപ്പ്:- കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മെറിറ്റ് സീറ്റിൽ എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ മർഹും പോക്കർ പാലത്തുങ്കരയുടെ മകൾ ഡോ.ഇ കെ ഫാത്തിമയെ തൈലവളപ്പ് ശാഖ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം സ് എഫ്കമ്മിറ്റി അനുമോദിച്ചു.

തൈലവളപ്പ് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട്എ പി മുസ്തഫഹാജിയുടെഅദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ ഖരീം സാഹിബ് ചേലേരി മൊമെൻ്റോ നൽകി ആദരിച്ചു.

ടി വി അസൈനാർ മാസ്റ്റർ,എം കെ കുഞ്ഞഹമ്മദ് കുട്ടി,ദാവൂദ് തണ്ടപ്പുറം,സി കെ അബ്ദുൽ സത്താർ ഹാജി,ജുബൈർ മാസ്റ്റർ കോറളായി,മൊയ്തീൻ മയ്യിൽ,മഹമൂദ് ഹാജി കോയാട്ട് എന്നിവർ ആശംസകൾ നേർന്നു.ശംസുദ്ദീൻ തൈലവളപ്പ് സ്വാഗതവും,പി പി സുബൈർ നന്ദിയുംപറഞ്ഞു

Previous Post Next Post