പാമ്പുരുത്തി മുസ്ലിം യൂത്ത് ലീഗ് അനുസ്മരണം സംഘടിപ്പിച്ചു

 



പാമ്പുരുത്തി:-പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശിഹാബ് തങ്ങൾ, മജീദ്, റഹ്മാൻ,  കുഞ്ഞിപ്പ അനുസ്മരണം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. എം മമ്മു മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻ്റ് എം അനീസ് മാസ്റ്റർ അധ്യക്ഷനായിരുന്നു. 


പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് മൻസൂർ വി.ടി, ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ് എം മുസ്തഫ ഹാജി, സെക്രട്ടറി അമീർ ദാരിമി,യുത്ത് ലീഗ് സെക്രട്ടറി കെ സി മുഹമ്മദ്‌ കുഞ്ഞി, എം ഉമ്മർ, ഹനീഫ ഫൈസി എന്നിവർ സംസാരിച്ചു.

Previous Post Next Post