ചിറക്കൽ കിഴക്കേ മതിലകം ചെറുശ്ശേരിയുടെ സ്മാരകമായി ഉയർത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അഴീക്കോട് എം എൽ എ


ചിറക്കൽ :-
ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച സ്ഥലമായ ചിറക്കൽ കിഴക്കേ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം സംരക്ഷിച്ച് ചെറുശ്ശേരിയുടെ സ്മാരകമായി ഉയർത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്ന ക്ഷേത്രത്തിന്റെ ഭാരവാഹികളുടെ നിർദ്ദേശത്തെ തുടർന്ന്  ഇന്നലെ ജില്ലാ കളക്ടർ ടിവി സുഭാഷ്  ,അഴീക്കോട് എം എൽ എ കെ വി സുമേഷ് എന്നിവർ   ക്ഷേത്രം സന്ദർശിച്ചു.

 ആയിരത്തിലേറെ വർഷക്കാലം പഴക്കമുള്ള ചിറക്കൽ കിഴക്കേ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം ചെറുശ്ശേരിയുടെ സ്മാരകമായി ഉയർത്തണമെന്ന ആവിശ്യം കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് കളക്ടറും എം എൽ എ യും  ഉറപ്പു നൽകുകയും ചെയ്തു.

ചിറക്കൽ രാജവംശത്തിലെ ശ്രീ രവിവർമ്മ ഉൾപ്പെടെയുള്ള കുടുംബാഗങ്ങളും ക്ഷേത്ര ഭാരവാഹികളും കൂടി ആലോചനയിൽ പങ്കു ചേർന്നു.

Previous Post Next Post