മയ്യിൽ:-എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് മയ്യിൽ എട്ടേയാർ കുറ്റ്യാട്ടുർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 10 ഗ്രാം കഞ്ചാവുമായി കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി വിശ്വനാഥൻ (50) പിടിയിലായി.
ജോയൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സർകിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ വി.വി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആണ് പിടിയിൽ ആയത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർ വിനീഷ്, ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു