നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാല ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തിയ ശ്രീകൃഷ്ണ വേഷം മത്സര വിജയികളെ പ്രഖ്യാപിച്ചു


നാറാത്ത് :-
  ചിദഗ്നി സനാതന ധർമ്മ പാഠശാല ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ ശ്രീ കൃഷ്ണ വേഷ മത്സര വിജയികളെ പ്രഖ്യാപിച്ചു. ആറു വയസ്സിൽ താഴെയുള്ള 211 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത് . ഒന്നാം സ്ഥാനം  വേദിക ശ്രീകുമാർ കുറ്റ്യാട്ടൂർ ,രണ്ടാം സ്ഥാനം ആധ്യാത്മിക ചേലേരി ,മൂന്നാം സ്ഥാനം വൈദേഹി പി നാറാത്ത് കരസ്ഥമാക്കി. 

അമയ മനോജ് നാറാത്ത്, ശിവാനി ശ്രീജിത്ത് കുറ്റ്യാട്ടൂർ , മാളവിക സനൂപ് കണ്ണാടിപ്പറമ്പ് പ്രോത്സാഹന സമ്മാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ അഞ്ചിന് അതത് വീടുകളിൽ വച്ച് നൽകുന്നതാണ്.

Previous Post Next Post