മലപ്പട്ടം:- മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 ൽ ഉൾപ്പെട്ട എള്ള് കൃഷി പദ്ധതിയുടെ വിത്ത് ഇടൽ പഞ്ചായത്ത് തല ഉദ്ഘാടനം ചുളിയാട് കടവിലുള്ള നന്മ JLG ഗ്രൂപ്പിൻ്റെ കൃഷി സ്ഥലത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രമണി നിർവ്വഹിച്ചു .
വാർഡ് മെമ്പർ എ.കെ സതി അദ്ധ്യക്ഷത വഹിച്ചു ,കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരിച്ചു. സീനിയർ കൃഷി അസിസ്റ്റൻ്റ് രഘുവരൻ.ടി ,അമൽ സോമൻ പദ്ധതി ഗുണഭോക്താക്കളായ കർഷകരും ചടങ്ങിൽ പങ്കെടുത്തു.
2021-22 സാമ്പത്തിക വർഷത്തിൽ മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ആഡൂർ,മലപ്പട്ടം ,ചൂളിയാട് കടവ് ,തലക്കോട് അഡുവാപ്പുറം ,പതിനാറാം പറമ്പ് ,കൃഷിഭവൻ പ്രദേശം എന്നീ സ്ഥലങ്ങളിലായി രണ്ടര ഹെക്ടർ പ്രദേശങ്ങളിലായി മാതൃകാ പരമായി എള്ള് കൃഷി ചെയ്യാനാണ് തീരുമാനം.