മയ്യിൽ:-ജോലിക്കിടെ വീണ് നട്ടെല്ലിനും, ഇരുകാലുകൾക്കും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർമാണ തൊഴിലാളി കുമാറിനു പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് നേതൃത്വത്തിൽ സഹായധനം കൈമാറി. യൂണിറ്റ് സെക്രട്ടറി കെ.പ്രശാന്ത്, പ്രസിഡന്റ് ലതീപ്, ഭാരവാഹികളായ രമേഷ് അരിയേരി, സജീവൻ വാവ എന്നിവർ പങ്കെടുത്തു.