പറശ്ശിനിക്കടവ്: - പറശ്ശിനി മടപ്പുരിലെ ട്രസ്റ്റി & ജനറൽ മാനേജറായി പി.എം.വിജയൻ ചുമതലയേറ്റു. ട്രസ്റ്റി & ജനറൽ മാനേജരായിരുന്ന പി. എം. ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് പറശ്ശിനിമടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ വിജയൻ ചുമതലയേറ്റത്.
ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരിന്നു.
പരേതരും പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി& ജനറൽ മാനേജരുമായിരുന്ന പി.എം മുകുന്ദൻ മടയൻ പി.എം. ഗംഗാധരൻ എന്നിവരുടെ നേർസഹോദരനാണ്. പരേതയായ സരോജിനിയാണ് ഭാര്യ.. ധനുപ് , ധന്യ എന്നിവരാണ് മക്കൾ..