തൈലവളപ്പ്: മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തി വരുന്ന ശാഖാ ശാക്തീകരണ കാമ്പയിനിൻ്റെ ഭാഗമായി തൈലവളപ്പ് ശാഖയിൽ നടന്ന പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ കുഞ്ഞഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസിംലീഗ് സെക്രട്ടറി എം പി എ റഹീം ഉദ്ഘാടനം ചെയ്തു.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ബി ഡി എസ് ബിരുദം കരസ്ഥമാക്കിയ ഡോ.കെ പി ഷാഹിറയെ എം പി എ റഹീം ഉപഹാരം നൽകി അനുമോദിച്ചു.
മണ്ഡലം മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ടി വി ഹസൈനാർ മാസ്റ്റർ ശാഖയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മൊയ്തീൻ മയ്യിൽ, വാർഡ് മെമ്പർ കാദർ കാലടി, എ പി മുസ്ഥ ഹാജി, കെ കെ മുസ്ഥഫ, കോയാട്ട് മഹമൂദ് ഹാജി, നിയാസ് ഇ കെ, ശംസുദ്ദീൻ തൈലവളപ്പ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ജുബൈർ മാസ്റ്റർ സ്വാഗതവും ട്രഷറർ അബ്ദുസ്സലാം കയരളം നന്ദിയും പറഞ്ഞു.