ചേലേരി: ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ (27 -9 -21) തിങ്കളാഴ്ച്ച നാഗ പ്രതിഷ്ഠാദിനം കൊണ്ടാടുകയാണ്.
രാവിലെ ഒൻപതര മണിയോടുകൂടി നാഗ പൂജ തുടങ്ങും. കന്നിമൂലയിൽ സ്ഥിതി ചെയ്യുന്ന നാഗ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. കുടുംബ ഐശ്വര്യത്തിനും സൽസന്താന ലബ്ദി, സന്താനങ്ങൾക്ക് സർവ്വ ഐശ്വര്യം ഇതിനൊക്കെ നാഗ പൂജ ചെയ്യുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം.
അന്നേ ദിവസം ക്ഷേത്രത്തിലെത്തി നാഗ പൂജയിൽ പങ്കെടുക്കാനും മക്കളുടേയും കുടുംബത്തിന്റെ പേരിലും നാഗ പൂജ കഴിപ്പിക്കുന്നതിനും ക്ഷേത്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം. ഈ മഹത് കർമ്മത്തിൽ പങ്കെടുത്ത് ഭഗവൽ പ്രീതിക്ക് പാത്രീഭൂതരാൻ എല്ലാ വരേയും ക്ഷണിച്ചു കൊള്ളുന്നു.