ചേലേരി:-ചേലേരി ഗ്രാമദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ റോഡും പരിസരവും ശുചീകരിച്ചു.ഈശാനമംഗലം - ദാലിൽ റോഡിന്റെ ഇരുവശവും പരിസരവുമാണ് ശുചീകരിച്ചത്.
സംഘത്തിന്റെ പതിനഞ്ചോളം അംഗങ്ങൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.സംഘം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ നേതൃത്വം നൽകി.